Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Is Open

Kannur

സ്കൂ​ൾ തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ പ്ര​വേ​ശ​ന ക​വാ​ട​ഭാ​ഗം കു​ത്തി​പ്പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി

കേ​ള​കം: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച ആ​ദ്യ​ദി​നത്തിൽ ത​ന്നെ സ്കൂ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന റോ​ഡ് ഭാ​ഗം കു​ത്തി​പ്പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി. എം​ജി​എം ശാ​ലോം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന ഭാ​ഗ​മാ​ണ് കു​ടി​വെ​ള്ള പൈ​പ്പി​ടാ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ത്തി​പ്പൊ​ളി​ച്ച​ത്. ഇ​തോ​ടെ സ്കൂ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന മാ​ർ​ഗം ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.​

സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ം ഉ​യ​രു​ന്നു​ണ്ട്. ഇന്നലെ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചെ​ളി​ക്കു​ള​മാ​യി മാ​റി​യ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് സ്കൂ​ളി​ലേ​ക്ക് ക​ട​ന്നു പോ​കേ​ണ്ടി വ​ന്ന​ത്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു വ​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്. പ്ര​ധാ​ന ക​വാ​ട​ത്തി​ന് കു​റു​കെ കു​ഴി​യെ​ടു​ത്ത് മ​ണ്ണ് കൂ​ട്ടി​യി​ട്ട​തി​നാ​ൽ മ​ഴ പെ​യ്താ​ൽ സ്ഥി​തി കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​കും. വി​ദ്യാ​ർ​ഥി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Latest News

Corehub Up